ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് പദ്ധതിയിടുന്ന ഒരു നീക്കവും ഫലപ്രദമാകില്ലെന്ന് രാജ്യത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പാക്കിസ്ഥാന്റെ സൈന്യത്തിന്റെ പക്കല്‍ ആധുനിക ആയുധങ്ങളും വിമാനങ്ങളുമില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ നിന്നും വാങ്ങിയ എഫ്-16എസ് പോര്‍വിമാനങ്ങളും ചൈനയില്‍ നിന്നെത്തിയ ചില പഴയ യുദ്ധവിമാനങ്ങളുമാണ് പാക്കിസ്ഥാനുള്ളത്. ഇത് കൂടാതെ യു.എസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ പാക്കിസ്ഥാനില്ല.
അതേസമയം ഇന്ത്യയുടെ പക്കല്‍ അത്യാധുനിക സൈനിക സംവിധാനങ്ങളാണുള്ളത്. രണ്ട് മിന്നലാക്രമണങ്ങളും നടന്നപ്പോള്‍ പാക്കിസ്ഥാന് അതേപ്പറ്റി ഒരു അറിവുമില്ലായിരുന്നുവെന്നത് ഇതിന്റെ തെളിവാണ്. പാക്കിസ്ഥാന്റെ റഡാര്‍ സാങ്കേതിക വിദ്യ വളരെ പഴയതാണ്.
അതേസമയം ഇന്ത്യയുടെ റഡാര്‍ സാങ്കേതിക വിദ്യ വളരെ ആധുനികമാണ്. ഇസ്രായേല്‍ ഉപയോഗിക്കുന്ന അതേ റഡാര്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇത് കൂടാതെ നിലവില്‍ ഡി.ആര്.ഡി.ഒ തന്നെ പുതിയ റഡാര്‍ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ മറികടന്ന് പാക്കിസ്ഥാന് വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് കടക്കുക എന്നത് അസാധ്യമാണ്.
Discussion about this post