കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ -എം.എസ്.എഫ് സംഘര്‍ഷം . സി സോണ്‍ കലോത്സവം സംബന്ധിച്ചാണ് സംഘര്‍ഷം നടന്നത് .
എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിനുള്ള കുട്ടികള്‍ക്ക് സീ സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്നു ആരോപിച്ച് വൈസ് ചാന്‍സലര്‍ക്ക് എം.എസ്.എഫ് പരാതി നല്‍കിയിരുന്നു . അനുകൂലമായ നിലപാട് വൈസ് ചാന്‍സലര്‍ സ്വീകരിച്ചില്ലെന്നു പറഞ്ഞ് എം.എസ്.എഫ് ഇന്ന് രാവിലെ വൈസ് ചാന്‍സലറെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തു .
സീ സോണ്‍ ഉദ്ഘാടനം ചെയ്തത് അഭിമന്യുവിന്റെ അമ്മയും അച്ഛനും ചേര്‍ന്നായിരുന്നു . ചടങ്ങ് എസ് എഫ് ഐ മേളയാക്കി മാറ്റിയെന്ന് എം.എസ്.എഫ് ആരോപിച്ചു .
ഉദ്ഘാടനശേഷം വൈസ് ചാന്‍സലറെ പൂട്ടിയിട്ട ഭാഗത്തേക്ക് എസ്.എഫ്.ഐ സംഘടിച്ചു എത്തുകയും എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുകയുമായിരുന്നു . സംഘര്‍ഷത്തില്‍ എട്ട് വിദ്ധ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
Discussion about this post