കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.എന്നാല്‍ അന്വേഷണ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയത് വലിയ വിവാദമായിരുന്നു.ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ ഉള്‍പ്പെടെ നാല് പേരെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ സംഘത്തിലെ കൂട്ട അഴിച്ചുപണി.
Discussion about this post