ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന വെളിപ്പെടുത്തലുമായി ഗോവ മന്ത്രി വിജയ് സര്‍ദേശായി . പരീക്കര്‍ ക്യാന്‍സറിന്റെ നാലാം സ്റ്റേജില്‍ ആണെന്നും ഇപ്പോഴും അദ്ദേഹം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ഒരു ശ്മശാനത്തിനുള്ള തുക അനുവദിച്ചതില്‍ പരീക്കര്‍ക്ക് നന്ദി പറയുവാനും മറ്റൊരു പദ്ധതിയ്ക്ക് വേണ്ട അനുമതി വാങ്ങുന്നതിനുമായി പരീക്കാരെ ഉടന്‍ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു . ക്യാന്‍സര്‍ രോഗം ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ അല്ല ഒരു സംസ്ഥാനത്തിന്റെ തന്നെ വികസന സ്വപ്നങ്ങളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു .
ഇന്ത്യയിലും വിദേശത്തുമുള്ള ആശുപത്രികളിലായി പാന്‍ക്രിയാസിനെ ബാധിച്ച ക്യാന്‍സര്‍ രോഗത്തിനുള്ള ചികിത്സ പുരോഗമിക്കുകയാണ് . അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയും മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post