ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്ന നാല്‍പ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്പോര്ട്ടുകള് റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി.
എന്‍ ആര് ഐ ഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി രൂപീകരിച്ചിരുന്നു. ഈ ഏജന്‍സി, ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എന്‍ ആര് ഐ ഭര്ത്താക്കന്മാര്ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാരായ നാല്പ്പത്തഞ്ചു പേരുടെ പാസ്പോര്ട്ടുകള് വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ ശിശുവികസന വകുപ്പു സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സിയുടെ അധ്യക്ഷന്‍.
എന്‍ ആര് ഐ ഭര്ത്താക്കന്മാര് ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്കു നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതായും മനേക പറഞ്ഞു. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ബില്‍ കൊണ്ടുവന്നിരുന്നത്അതേസമയം ബില്‍ രാജ്യസഭ പാസാക്കത്തതില്‍ അവര്‍ അമ്പരപ്പു പ്രകടിപ്പിച്ചു. .
Discussion about this post