ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തുമ്പോള്‍ പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷെയുടെ ഭീകരക്യാമ്പില്‍ 300 മൊബൈല്‍ കണക്ഷനുകള്‍ ആക്റ്റീവ് ആയിരുന്നെന്നു റിപ്പോര്‍ട്ട് .
വ്യോമസേനയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .
പാക്കിസ്ഥാനിലെ ഖൈബർപഖ്തൂൺഖ്വയിലെ ഭീകരതാവളം ലക്ഷ്യമിടുന്നതിന് ഇന്ത്യ ഉറപ്പിച്ചതിന് പിന്നാലെ നാഷനൽ ടെക്നിക്കല്‍ റിസർച് ഓർഗനൈസേഷൻ പ്രദേശത്തു പരിശോധന തുടങ്ങിയിരുന്നു. അങ്ങനെയാണു പ്രവർത്തിക്കുന്ന മൊബൈലുകളുടെ എണ്ണം ലഭിക്കുന്നത്. ആക്രമണത്തില്‍ എത്ര ഭീകരാണ് കൊല്ലപ്പെട്ടതെന്ന കാര്യം ഇതുവരെ പുറത്ത് വിട്ടട്ടില്ല . കണക്കുകള്‍ കേന്ദ്രസര്‍ക്കാരാണ് പറയേണ്ടത് എന്ന് വ്യോമസേന മേധാവി ബി.എസ്. ധനോവ പറഞ്ഞിരുന്നു .
Discussion about this post