ഇന്ത്യ ഭീകരര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.കെ.സിംഗ് രംഗത്ത്. രാജ്യത്തിനകത്ത് തന്നെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇസ്രായേലിന്റ ഉദാഹരണത്തില്‍ നിന്നും പലതും പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരരെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാരിന് എതിര് നില്‍ക്കുന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി നേതാക്കളും, അഭിനേതാക്കളും, മാധ്യമപ്രവര്ത്തകരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരരെ ഇല്ലാതാക്കുമ്പോള്‍ ഇസ്രായേലില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സേനയെ ചോദ്യം ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സേനയെ റേപ്പിസ്റ്റുകാര് എന്നും ഇസ്രായേല്‍ വിളിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ ഇസ്രായേലില്‍ ഇന്ത്യയിലെ ജെ.എന്‍.യുവിനെപ്പോലെ ഇന്ത്യയെ തകര്‍ക്കന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്ത്ഥികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നികുതിദായകരുടെ പണമുപയോഗിച്ച് പഠിച്ചതിന് ശേഷം സൈന്യത്തെ റേപ്പിസ്റ്റുകള്‍ എന്ന് വിളിക്കുന്ന കനയ്യ കുമാറിനെപ്പോലുള്ളവര്‍ മൂട്ടകളാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post