കൊല്ലത്ത് മര്‍ദ്ദിച്ചു കൊലപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി രഞ്ജിത്തിന്റെ വീട് ബിജെപി നേതാവ്
കെ.സുരേന്ദ്രന് സന്ദര്‍ശിച്ചു.ഇന്ന് രാവിലെയായിരുന്നു സുരേന്ദ്രന് രഞ്ജിത്തിന്റെ വീട്ടില്‍ എത്തിയത്.തുടര്‍ന്ന് രഞ്ജിത്തിന്റെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സംസാരിച്ചു.
ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്ഡന് വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിച്ചു.
ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് രഞ്ജിത് മരിച്ചത്.
സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post