സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ഇനിമുതല്‍ പണം നല്‍കണം.തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപവീതം നല്‍കേണ്ടത്. ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 പൈസവീതം വേറെയും നല്‍കണം.
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി.ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നല്‍കണം. വൈകിയാല്‍ 1.5ശതമാനം നിരക്കില്‍ പലിശ ഈടാക്കും.
Discussion about this post