ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി ഇന്ത്യയുടെ വിശ്വസ്തനായ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തിനായി നമ്മുടെ സ്വന്തം ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ കരുത്ത് . കുറച്ചു കാലമായി സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാവുന്ന സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം നടക്കുകയായിരുന്നു . ഈ വര്‍ഷത്തെ അന്തിമ പരീക്ഷണവും കഴിയുന്നതോടെ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം സുഖോയിക്ക് സ്വന്തമാകും .
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ഇന്ത്യയുടെ അതിവിനാശകാരിയായ ആയുധഗണത്തിലാണ് . ഇതിന്റെ പ്രഹരശേഷിയില്‍ ശത്രുക്കളുടെ കേന്ദ്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ചാരമാക്കും . അത്രമേല്‍ വേഗതയും കൃത്യതയും സംയോജിച്ചതാണ് ബ്രഹ്മോസ് .
കരയില്‍ നിന്നും ജലത്തില്‍ നിന്നും , വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസിന്റെ പ്രത്യേക വകഭേദങ്ങള്‍ ഇന്ത്യ ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു . ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗതയില്‍ സഞ്ചരിക്കുവാന്‍ ഈ മിസ്സൈലിനാവും. നിലവില്‍ ഇന്ത്യയുടെ കൈവശമുള്ളതില്‍ സുഖോയ് 30 യുധവിമാനങ്ങളില് മാത്രമേ ബ്രഹ്മോസ് വഹിക്കാന്‍ നിലവില്‍ കഴിയുകയുള്ളൂ.
Discussion about this post