പള്ളിതര്‍ക്കത്തില്‍ നിര്‍ണായക നിരീക്ഷണം നടത്തി ഹൈക്കോടതി . സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ ആസ്തിവകകള്‍ ആണെന്ന് ഹൈക്കോടതി .
പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കങ്ങള്‍ക്ക് കാരണം . സ്വത്തുക്കള്‍ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു . വേണ്ടി വന്നാല്‍ എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവ് ഇറക്കാന്‍ മടിക്കില്ലെന്നും കോടതി മുന്നറിയിപ് നല്‍കി .
ജസ്റ്റിസ് പി.ഡി രാജന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലെത്തിയ പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത് .
ചീഫ് സെക്രടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയമിച്ച് റിസീവരെ നിയോഗിച്ച് ആസ്തികള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന അവസ്ഥയുണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും കോടതി നിരീക്ഷിച്ചു . പള്ളികളുടെ സ്വത്തുക്കളും കുമിഞ്ഞുകൂടുന്ന ആസ്തിയുമാണ് പ്രധാനപ്രശ്നം . എല്ലാ കേസുകളും വിളിച്ചുവരുത്തി ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ മടിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു .
എല്ലാ പള്ളികളും സ്മാരകങ്ങളാക്കി മാറ്റണം . ഇത് പള്ളികളിലെ പ്രാര്‍ത്ഥന – വിശ്വാസത്തെ ബാധിക്കില്ല . ഇത്തരം തര്‍ക്കങ്ങള്‍ക്ക് പള്ളികളിലെ പ്രാര്‍ത്ഥനയുമായി ബന്ധമുണ്ടാകില്ലെന്നും കോടതിയുടെ ഭാഗത്ത് നിന്നും വാക്കാല്‍ പരാമര്‍ശമുണ്ടായി .
Discussion about this post