പശ്ചിമബംഗാളില്‍ സിപിഎം തിരിച്ചവരുമെന്ന ദേശീയ നേതൃത്വത്തിന്റെ അവകാശവാദം പൊളിച്ച് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സിപിഎമ്മില്‍ നി്നന് ഇത്തരം കൊഴിഞ്ഞു പോക്ക് ഇല്ലെന്നായിരുന്നു സിപിഎം അവകാശവാദം. എന്നാല്‍ ആദിവാസി മേഖലയിലെ പ്രമുഖ നേതാവായ സിപിഎംഎല്എ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദിവാസി മേഖലയിലെ സിപിഎം നേതാവും ബംഗാളിലെ എംഎല്‍എയുമായ ഖഗേന്‍ മര്‍മു ഇന്നലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തൊടൊപ്പം മേഖലയില്‍ നേതാക്കള്‍ ഉള്‍പ്പടെ നിരവധി സിപിഎം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സിപിഎം അണികള്‍ ബിജെപിയില്‍ ചേരുന്നത് സാധാരണായിരിക്കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വലി തോതില്‍ തന്നെ സിപിഎം അനുഭാവികള്‍ ബിജെപിയില്‍ ചേരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാക്കളും പറയുന്നു. സിപിഎമ്മില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും തൃണമൂലില്‍ നിന്നും വലിയ തോതില്‍ ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. ബിജെപിയില്‍ ബംഗാള്‍ വലിയ പ്രതീക്ഷ വെക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് ബിജെപി അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് എംഎല്‍എയും, തൃണമൂല്‍ എപിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയിലേക്കുള്ള നേതാക്കളുടെ ചേക്കേറല്‍ മറ്റ് പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. പത്തിലധികം സീറ്റുകള്‍ സംസ്ഥാനത്ത് ബിജെപി നേടുമെന്നാണ് വിലയിരുത്തല്‍. സിപിഎമ്മും, കോണ്‍ഗ്രസും ബംഗാളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനിടയില്ലെന്നും സര്‍വ്വേകള്‍ എല്ലാം ചൂണ്ടിക്കാട്ടുന്നു.
Discussion about this post