സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് പ്രചാരണം തുടങ്ങി. കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ തുടക്കം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ അനുഗ്രഹം തേടി.
ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കുമ്മനം രാജശേഖരന് ഇന്നുതന്നെ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടന്ന് പാര്‍ട്ടി തന്നെ നിര്‍ദ്ദേശിച്ചതിനാലാണ് പ്രചാരണം നേരത്തെ തുടങ്ങിയത്. ചേങ്കോട്ടുകോണം ആശ്രമം, ചെമ്പഴന്തി മഠം, ശിവഗിരി മഠം തുടങ്ങിയ സ്ഥലങ്ങളും കുമ്മനം പോയി.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെതിരെ കുമ്മനം രംഗത്തെത്തി. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല വിഷയം എങ്ങനെ തമസ്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പറയുന്ന നിലപാട് പിന്‍വലിക്കുമോ എന്ന് ചോദിച്ച കുമ്മനം തെരഞ്ഞെടുപ്പ് ഓഫീസര്‍ അല്ല തെരഞ്ഞെടുപ്പ് കമ്മീഷന് ആണ് അന്തിമ തീരുമാനം പറയേണ്ടതെന്നും പറഞ്ഞു.
Discussion about this post