ട്വിറ്റെര്‍ വഴി സഹായഅഭ്യര്‍ത്ഥനയുമായി എത്തുന്നവരെ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നിരാശരാക്കാറില്ല . വളരെ പെട്ടെന്ന് തന്നെ മറുപടി നല്‍കുന്നതിലും ആവശ്യമായ നടപടികള്‍ ഉടനടി സ്വീകരിക്കുന്നതിലും അവര്‍ വളരെയേറെ പ്രശംസയേറ്റ് വാങ്ങിയിട്ടുണ്ട് .
മലേഷ്യയില്‍ കഴിയുന്ന ഇന്ത്യാക്കാരന്‍ തന്റെ സുഹൃത്തിനായി തന്നെ കൊണ്ടാവുന്ന പോലെ മുറി ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്യുകയായിരുന്നു . സുഹൃത്തിന് മാനസികമായി സുഖമില്ല ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ എമിഗ്രേഷന്‍ വകുപ്പ് അനുവദിക്കുന്നില്ല . അതിനായിട്ടുള്ള നടപടികള്‍ സ്വീകരിക്കാമോ എന്നായിരുന്നു വ്യാകരണ പിശകോടെയുള്ള ട്വീറ്റിന്റെ ഉള്ളടക്കം .
https://twitter.com/Gavy34196087/status/1105153335315709952
വിദേശകാര്യമന്ത്രിയുടെ ട്വിറ്റെര്‍ ഹാന്‍ഡിലിലേക്ക് വന്ന മുറി ഇംഗ്ലീഷ് സന്ദേശത്തെ പരിഹസിച്ച് സൌരഭ് ദാസ് എന്നയാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു . ഹിന്ദിയിലോ പഞ്ചാബിയിലോ എഴുതിക്കൂടെ എന്നായിരുന്നു പരിഹാസച്ചുവയോടെ സന്ദേശം അയച്ചത് . എന്നാല്‍ ഇതിനു കുറിക്ക് കൊള്ളുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി രംഗത്ത് എത്തുകയായിരുന്നു .
There is no problem. After becoming Foreign Minister, I have learnt to follow English of all accents and grammar. https://t.co/2339A1Fea2
— Sushma Swaraj (@SushmaSwaraj) March 11, 2019
ആ ട്വീറ്റില്‍ എനിക്കൊരു പ്രശ്നവുമില്ല . വിദേശകാര്യ മന്ത്രിയായതിന് ശേഷം എനിക്കെല്ലാ വ്യാകരണത്തിലും സംസാരരീതിയിലുമുള്ള ഇംഗ്ലീഷ് വഴങ്ങും എന്നായിരുന്നു മറുപടി . മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറോട് ഇക്കാര്യം അന്വേഷിക്കാനും നിങ്ങളെ സഹായിക്കാന്‍ ചുമതപ്പെടുത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു .
bhai hindi ya punjabi me hi likh deta..
— Sourabh Das (@listensourabh) March 11, 2019
Sushma Ji is simply amazing..endearingly witty:):)
— Sanju Verma (Modi Ka Parivar) (@Sanju_Verma_) March 11, 2019
https://twitter.com/imashutosh007/status/1105171277634027520
ഇതോടെ മന്ത്രിയ്ക്ക് അഭിനന്ദനവുമായി ട്വിറ്ററേനിയന്‍സ് രംഗത്തെത്തുകയായിരുന്നു .
ഒരു മന്ത്രി മാത്രമല്ല, നിങ്ങള്‍ വിശാല മനസിനുടമയാണെന്നും ആളുകള്‍ പ്രശംസ ചൊരിഞ്ഞു .
Discussion about this post