തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറുടെ നിയമനം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലവിലെ കമ്മീഷണര്‍ എന്‍. വാസുവിനെ ഉടന്‍ മാറ്റണമെന്നും ദേവസ്വം കമ്മീഷണര്‍ നിയമനത്തിനുള്ള പുതിയ പട്ടിക നാളെ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ ദേവസ്വം കമ്മീഷണറെ മാറ്റാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.
കാലാവധി കഴിഞ്ഞിട്ടും കമ്മീഷണര്‍ സ്ഥാനത്ത് വാസു തുടരുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.നേരത്തെ കാലാവധി അവസാനിച്ചിട്ടും എന്‍.വാസുവിനെ കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേക്ക് പുതിയ പട്ടിക സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം കോടതി നല്‍കിയിരുന്നു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല
Discussion about this post