ലഷ്കര്‍ ഇ തൊയിമ്പ ഭീകരന് മസൂദ് അസറിനെതിരെ രാജ്്യാന്തര സമൂഹം ഇന്ത്യയ്ക്കൊപ്പം ഒറ്റക്കെട്ടാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മസൂദിനെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്താന്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി,
15 യുഎന്‍ രക്ഷാസമിതി അംഗങ്ങളില്‍ 14 രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചു. യുപിഎ ഭരണകാലത്ത് ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.
സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പാകിസ്താനെയും രക്ഷാ സമിതി അംഗങ്ങള്‍ വിമര്‍ശിച്ചു. യു.എസ്, ഫ്രാന്‍സ്, യു.കെ എന്നീ സ്ഥിരാംഗങ്ങളാണ് മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്. കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു നടപടി.
മസൂദ് അസറിന്റെ ആസ്തി മരവിപ്പിച്ച് ഫ്രാന്‍സും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് യൂറോപ്യന്‍ യൂണിയന് തയാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.
ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരനേതാക്കളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് ഇന്ത്യ പറഞ്ഞു. മസൂദിനെതിരായ നീക്കത്തിന് അമേരിക്ക ശക്തമായ പിന്തുണയാണ് നല്‍കിയിരുന്നു.
Discussion about this post