തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികളായി നേതാക്കള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്നാണ് പരാതിക്കാരിയുടെ മുന്നറിയിപ്പ്. ഇവര്‍ക്കതിരായ തെളിവുകള്‍ സഹിതമാകും മത്സരത്തിനിറങ്ങുകയെന്ന് പരാതിക്കാരി പറയുന്നു
കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കതിരെ ക്രൈംബ്രാഞ്ച് ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ആ കേസിലെ പരാതിക്കാരിയാണ് പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. .
സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നത്.
Discussion about this post