മധ്യപ്രദേശില്‍ ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി . ദേവേന്ദ്ര ചൗരസ്യ യെന്ന മുന്‍ ബി.എസ്.പി നേതാവാണ് വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് . ആക്രമണത്തില്‍ ദേവേന്ദ്ര ചൗരസ്യയുടെ മകനും പരിക്കേറ്റിട്ടുണ്ട് .
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കൊലപാതകവുമായി ബന്ധപ്പെട്ട് ദാമോ പത്താരിയ മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായ രാം ഭാവിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗ് ഉള്‍പ്പടെയുള്ള ഏഴുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട് .
ഇരുമ്പ് വാദികള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമിസംഘം ദേവേന്ദ്ര ചൗരസ്യയെ ആക്രമിച്ചത് . സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട് . പ്രതികള്‍ ഒളിവിലാണ് .
Discussion about this post