ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതില്‍ ദുഃഖമെന്ന് ് കെ.വി. തോമസ് പ്രതികരിച്ചു. തനിക്ക് യാതൊരു മുന്നറിയിപ്പും പാര്‍ട്ടി നല്‍കിയിരുന്നില്ലെന്നും താന്‍ എന്ത് കുറ്റം ചെയ്തെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ തനിക്ക് ഗ്രൂപ്പുകള്‍ ഇല്ല. പാര്‍ട്ടിയോട് തനിക്ക് പ്രതിബദ്ധതയുണ്ട്. തന്റെ കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും താന്‍ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കിയില്ല . പൊകില്ല എന്ന മറുപടിയും കെ.വി തോമസ് നല്‍കാത്തത് കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്നായിരുന്നു മറുപടി.
താന്‍ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും എംപി എന്ന നിലയില്‍ എല്ലാ കാര്യങ്ങളും മണ്ഡലത്തിനായി ചെയ്തിട്ടുണ്ടെന്നും കെ.വി തോമസ് പ്രതികരിച്ചു. 124 ശതമാനം എംപി ഫണ്ടും ഉപയോഗിച്ചു. 78 വയസായത് തന്റെ കുറ്റം കൊണ്ടല്ല. സജീവ രാഷ്ട്രീയത്തില്‍ ഇനിയും ഉണ്ടാകുമെന്നും
തോമസ് പറഞ്ഞു.
Discussion about this post