ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ . പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ നില അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു .മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാരെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു .
Chief Minister @manoharparrikar's health condition is extremely critical. Doctors are trying their best.
— CMO Goa (@goacm) March 17, 2019
പാൻക്രിയാസിൽ രോഗം ബാധിച്ചതിനെ തുടർന്ന് അമേരിക്കയിലും ഇന്ത്യയിലുമായി വിദഗ്ധ ചികിൽസയിലായിരുന്നു പരീക്കർ. ചികിൽസ കാലയളവില്‍ നിയമസഭയിൽ എത്താനും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ തടസ്സപ്പെടാതിരിക്കാനും അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു
പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു
Discussion about this post