തെരഞ്ഞെടുപ്പിന് മുന്‍പേ കമലഹാസന്റെ മക്കള്‍ നീതി മയ്യത്തിന് മങ്ങലേല്‍പിച്ച് പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു.സി.കെ.കുമാരവേല്‍ ആണ് പാര്‍ട്ടി വിട്ടത്.തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് സി.കെ കുമാരവേല്‍ പാര്‍ട്ടി വിട്ടത്.
തിരഞ്ഞെടുപ്പുകളില്‍ കുമാരവേല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും മുന്നണി ഇത് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന. അതേസമയം, നേതൃത്വത്തിന്റെ ചില അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നാണ് സി.കെ കുമാരവേലിന്റെ വിശദീകരണം.
തമിഴ്നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കും 18 നിയമസഭാ സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാര്‍ത്ഥികളെയും കമലഹാസന്റെ മക്കള്‍ നീതി മയ്യം ബുധനാഴ്ച പ്രഖ്യാപിക്കും.
Discussion about this post