Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആര്‍എസ്എസ് യൂണിഫോമില്‍ നിന്ന് മുഖ്യമന്ത്രി കുപ്പായത്തിലേക്ക്-46കാരനായ പ്രമോദ് സാവന്ത് ബിജെപിയുടെ യുവതാരം

ഫട്‌നാവിസിനും, ബിപ്ലബ് ദേവിനും യോഗിയ്ക്കും പിന്നാലെ മറ്റൊരു യുവ മുഖ്യമന്ത്രി കൂടി

by Brave India Desk
Mar 19, 2019, 10:06 am IST
in India
Share on FacebookTweetWhatsAppTelegram

പനജി; മനോഹര്‍ പരീക്കറുടെ വിയോഗത്തെ തുടര്‍ന്ന് ബിജെപിയുടെ യുവ നേതാവ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായതോടെ മറ്റൊരു സംസ്ഥാനത്ത് കൂടി യുവത്വം അമരത്തെത്തുകയാണ്. ത്രിപുരയില്‍ വിപ്വബ് ദേവിനെയും, യുപിയില്‍ യോഗി ആദിത്യനാഥിനെയും വിജയകരമായ പരീക്ഷിച്ച ബിജെപി ഗോവയിലും അത് തുടരുകയാണ്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസില്‍ തുടങ്ങിയ തലമുറ മാറ്റം മാറുന്ന ഇന്ത്യയുടെ മുഖമാണെന്നാണ് വിലയിരുത്തല്‍.

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദ് സാവന്ത് നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. ഉത്തര ഗോവയിലെ സങ്കലിം മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ വലിയ മാര്‍ജിനില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്തയിടെ ആര്‍എസ്എസ് യൂണിഫോമില്‍ ഉള്ള പ്രമോദിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ആര്‍എസ്എസ് യൂണിഫോമില്‍ നിന്ന് മുഖ്യമന്ത്രി കുപ്പായത്തിലേക്ക് എന്ന ക്യാപ്ഷനോടെ പ്രമോദ് സാവന്തിന് മുഖ്യമന്ത്രി സ്ഥാന ലബ്ധി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.
ബിജെപിയിലെ യുവനേതാവായാണ് പ്രമോദ് സാവന്തിന്റെ പൊളിറ്റിക്കല്‍ കരിയര്‍ തുടങ്ങുന്നത്. പരീക്കറിന്റെ കടുത്ത ആരാധകനായിരുന്നു. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന സങ്കാലിമില്‍ അട്ടിമറി വിജയം കുറിക്കാനായത് പ്രമോദ് സാവന്തിന്റെ വ്യക്തി മികവായിരുന്നു.
നേരത്തെ ഗോവ സ്‌റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയുര്‍വ്വേദത്തില്‍ ബിരുദധാരിയാണ് പ്രമോദ് സാവന്ത്. ഭാര്യ സുലക്ഷണ മഹിളാ മോര്‍ച്ച നേതാവാണ്.
പരീക്കറിനെ പോലുള്ള മഹത് വ്യക്തി ഇരുന്ന കസേരയാണ് തന്നെ തേടിയെത്തിയത് എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നാണ് പ്രമോദ് സാവന്ത് പ്രതികരിച്ചു. വലിയ ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്തി നിതിന്‍ ഗഡ്ക്കരി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പൊതു സമ്മതനായ സാവന്തിനെ മുഖ്യമന്ത്രിയാക്കാനും ഘടകകക്ഷികളിലെ രണ്ടു പേരെ ഉപമുഖ്യമ്രന്തിമാരാക്കാനും ഇന്നലെ തീരുമാനിച്ചത്.

40 അംഗ സഭയില്‍ ബിജെപിക്ക് 12 അംഗങ്ങളുണ്ട്. എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവയ്ക്ക് മൂന്നു വീതം എംഎല്‍എമാരും. ബിജെപിക്ക് മൂന്നു സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. മൊത്തം 21 അംഗങ്ങളുടെ പിന്തുണ. പരീക്കര്‍ അടക്കം രണ്ട് ബിജെപി അംഗങ്ങളുടെ മരണവും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ രാജിയും കാരണം ഇപ്പോള്‍ സഭയുടെ അംഗസംഖ്യ 36 ആണ്. കോണ്‍ഗ്രസിന് 14 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് സഭയിലെ ഒരേ ഒരു എന്‍സിപി അംഗത്തിന്റെ പിന്തുണയുണ്ട്. ബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത ഗോവയില്‍ ചെറുകക്ഷികളെ കൂടെ കൂട്ടി മുന്നോട്ട് പോകുക എന്ന ദൗത്യമാണ് പ്രമോദ് സാവന്തിന് മുന്നിലുള്ളത്.

Tags: Pramod SawantGoa Bjp
Share5699TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies