ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് പോലിസ്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തി പവന്‍ ഖേറ മോദിയ്‌ക്കെതിരെ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ശിവം ത്രിപാദിയടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ അധിക്ഷേപം. ഒസാമ ബിന്‍ലാദന്‍, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം ഭീകരസംഘടനയായ ഐഎസ് എന്നിവയുമായി മോദിയെ ബന്ധപ്പെടുത്തിയായിരുന്നു പവന്‍ ഖേരയുടെ പ്രസ്താവന.
മതവികാരം വ്രണപ്പെടുത്തല്‍, പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ലഖനൗ എസ്എസ്പി കലാനിധി നൈതാനി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post