പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രചാരണ ആശയമായ ‘മേം ഭീ ചൗക്കീദാര്‍’ (ഞാനുമൊരു കാവല്‍ക്കാരനാണ്) ജനകീയമാക്കാന്‍ ആക്കാന്‍ ഒരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി പ്രചാരണ യജ്ഞം തന്നെ രാജ്യത്തുടനീളം നടത്താനൊരുങ്ങുകയാണ് മോദി. ഈ മാസം 31ന് രാജ്യമാകെ 500 സ്ഥലങ്ങളില്‍ ഒത്തുകൂടുന്ന ആളുകളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താനാണ് പദ്ധതി.
മേം ഭീ ചൗക്കീദാര്‍ എന്ന ഹാഷ്ടാഗോടുകൂടി 20 ലക്ഷം പേര് അയച്ച ട്വിറ്റര്‍ സന്ദേശം 1680 കോടി ആളുകളില്‍ എത്തിക്കഴിഞ്ഞു. മോദിക്കു പിന്നാലെ സകല ബിജെപി നേതാക്കളും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്തിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം അപ്രസക്തമാക്കാനാണ് ബദല്‍ മുദ്രാവാക്യം എന്ന വാദം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി. 2014 ലെ തെരഞ്ഞെടുപ്പു വേളയില്‍ തന്നെ രാജ്യത്തിന്റെ പ്രഥമ സേവകനും കാവല്‍ക്കാരനുമാണു താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post