ആലപ്പുഴ പുന്നപ്രയില്‍ ക്ഷേത്രത്തില്‍ എഴുന്നുള്ളത്തിന് കൊണ്ടുവന്ന ആനയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു . ഗുരുതരമായ പരിക്കോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പുന്നപ്ര കണ്ണമ്പള്ളിക്കല്‍ വീട്ടില്‍ ജിനേഷിനാണ്(43) വയറിന് കുത്തേറ്റത്.
ആനയുടെ തുമ്പിക്കയ്യില്‍ തൊട്ടു നില്ക്കുന്ന ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നു ഇയാള്‍ വളരെ അടുത്ത് വരെ ചെന്നത്. എന്നാല്‍ ആന ഇയാളെ എടുത്തെറിയുകയായിരുന്നു.
ഇയാളെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി . പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രം കിഴക്കേപറമ്പില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം . നാട്ടുകാരും പോലീസും ചേര്‍ന്നാണ് ജിനേഷിനെ ആശുപത്രിയിലെത്തിച്ചത് .
Discussion about this post