കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിന്മേല്‍ സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററും പാലക്കാട് രൂപതാ അധ്യക്ഷനുമായ മാര്‍. ജേക്കബ് മനത്തോടത്തിനെതിരെ കേസ്. കേസില്‍ ബിഷപ്പ് രണ്ടാം പ്രതിയാണ് . ഫാദര്‍ പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി നേരത്തെ കേസ് എടുത്തിരുന്നു .
സഭയുടെ ആസ്ഥാനമായ മൗണ്ട് സാന്റെ തോമസിലെ ഇന്റർനെറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോബി മാപ്രകാവിലിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് .
കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്നു വരുത്തിതീര്‍ത്ത് സിനഡിന് മുന്നില്‍ അപമാനിക്കാനായി വ്യാജരേഖകള്‍ സൃഷിച്ചതായിട്ടാണ് പരാതി .
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബാങ്കിടപാട് എന്ന പേരില്‍ തനിക്ക് ലഭിച്ച ചില രേഖകള്‍ ഫാ. പോള്‍ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന് കൈമാറുകയായിരുന്നു . നല്‍കിയ രേഖകളുടെ ആധികാരികത വ്യക്തമല്ലെന്നും ചില വൈദികരാണ് തന്നെ ഇത് ഏല്‍പ്പിച്ചത് എന്നും പറഞ്ഞാണ് ഫാ:പോള്‍ തേലക്കാട്ട് ഇത് അട്മിനിസ്റ്റ്ട്രേറ്റര്‍ക്ക് കൈമാറിയത് . എന്നാൽ രേഖകൾ വ്യജമാണെന്ന് സഭ നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് പരാതിയിൽ പറയുന്നു.
Discussion about this post