പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഓഫിസില്‍ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതി. ചെര്‍പ്പുളശേരി ലോക്കല്‍ കമ്മറ്റി ഓഫിസില്‍ വച്ചാണ് പീഡനമെന്നാണ് പരാതി.
ഓഫിസിലെ എസ്എഫ്‌ഐയ്ക്കായി അനുവദിച്ച മുറിയില്‍ വച്ചായിരുന്നു പീഡനം. മാഗസിന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഓഫിസിലെത്തിയത്. യുവാവിന്റെ പേര് സഹിതമാണ് പരാതി. സിപിഎം അനുഭആവ കുടുംബത്തിലുള്ളതാണ് യുവതി. കഴിഞ്ഞ ജൂണ്‍ മുതല്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു.
മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെഅമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന ഇരുവരും ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്തു കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കലിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സിപിഎം ഇതെല്ലാം നിഷേധിച്ചു. യുവാവിനെ അറിയില്ലെന്നാണ് സിപിഎം ഏരിയാ സെക്രട്ടറി പറയുന്നത്. വിശ്വാസിക്കാന്‍ കഴിയാത്ത ആരോപണമാണ് ഇതെന്നും സുഭാഷ് പറഞ്ഞു.
Discussion about this post