ശബരിമല വിഷയത്തില്‍ ഏറെ വിഷമം സഹിച്ചവരാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളവരെന്നും അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്.പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് ശേഷമുള്ള മാധ്യമങ്ങളോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെത്.
തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും ശുഭപ്രതീക്ഷ ഉണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.പത്തനംതിട്ട രാജ്യം ഒറ്റു നോക്കുന്ന മണ്ഡലമാണെന്നും പാര്‍ട്ടി ഏല്പിച്ചത് വലിയ ഉത്തരവാദിത്ത്വമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തെക്കന്‍കേരളത്തിലെ കന്നിയങ്കം ആണ് സുരേന്ദ്രന്റേത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന ഹിന്ദു സംഘടകളുടെ പ്രക്ഷോഭത്തില്‍ ഒരു ശ്രദ്ധാകേന്ദ്രമായിരുന്നു കെ.സുരേന്ദ്രന് . ശബരിമല സമരത്തോടുകൂടി കെ.സുരേന്ദ്രന് കേരളത്തില്‍ ഒരു ജനകീയ മുഖമായി മാറി എന്നതാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ തന്നെ കെ.സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്.
Discussion about this post