ബാര്‍ട്ടണ്‍ഹില്ലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ . കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് . ആക്രമണത്തില്‍ ഗുണ്ടുക്കാട് സ്വദേശിയായ അനില്‍കുമാര്‍ വെട്ടേറ്റ് മരിച്ചിരുന്നു . ഇയാളെ വെട്ടിയ ജീവന് നിരവധികേസുകളില് പ്രതിയാണ് . ഇയാള്‍ ഒളിവിലാണ്
കസ്റ്റഡിയിലുള്ളത് ജീവന്റെ കൂട്ടാളിയാണെന്നാണ് വിവരം . കൊല്ലപ്പെട്ട അനില്‍കുമാര്‍ നിരവധി കേസുകളില്‍ പ്രതിയാണ് .
തലസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ നടന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത് . ആക്രമണങ്ങളില്‍ എല്ലാം തന്നെ കഞ്ചാവ്-ഗുണ്ട മാഫിയ സംഘങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത് .
Discussion about this post