ഫീസ് അടയ്ക്കാത്തതിന്റെപേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിറുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു . മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ് മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കേസെടുത്തത് .
ആലുവ സെറ്റില്‍മെന്റ് സ്കൂളിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിറുത്തിയത് . മൂന്നാഴ്ചയ്ക്കുള്ളില്‍ ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു .
Discussion about this post