നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്നും ആരെ കുറിച്ചും എന്തും പറയാമെന്ന ധാരണ വേണ്ടെന്നും കോടതി ജോര്‍ജിന് താക്കീത് നല്കി.
ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് പിസി ജോര്‍ജ് പലയിടത്തും പറഞ്ഞെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
‘സ്വന്തം വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞാല്‍ എന്തായിരിക്കും ജോര്‍ജിന്റെ പ്രതികരണം. അക്രമത്തെ അതിജീവിച്ച വ്യക്തിയുടെ പേര് പലയിടത്തും പിസി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പി.സി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.
നടിയുടെ പേര് വെളിപ്പെടുത്തിയതിനും നടിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും നെടുമ്പാശ്ശേരി പൊലീസാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തത്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post