കാസർകോട്; തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന ഗുരുതര ആരോപണവുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കി. പണം തട്ടിയവരെ അറിയാമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് കൂടിയായ രാജമോഹൻ ഉണ്ണിത്താൻ പറഞ്ഞു. 15 ന് നടന്ന മുൻ ഡിസിസി പ്രസിഡന്റും ജില്ലയിലെ മുതിർന്ന നേതാവുമായിരുന്ന പെരിയ ഗംഗാധരൻ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ
കുറേ വിദ്വാന്മാര്, തിരഞ്ഞെടുപ്പ് ചെലവിനായി ഞാൻ കൊടുത്ത ഫണ്ട് ബൂത്തിലേക്ക് കൊടുക്കാതെ അതു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആ മണ്ഡലം പ്രസിഡന്റുമാരെയൊക്കെ നോട്ടു ചെയ്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു. ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ളത് കൊടുത്തു, യുഡിഎഫിന് ആവശ്യമുള്ളത് കൊടുത്തു. ബൂത്തിൽ കൊടുത്ത പൈസ ബൂത്ത് കമ്മിറ്റിക്ക് ചെലവഴിക്കാനുള്ളതാണ്. അതൊന്നും എടുത്തുമാറ്റാൻ ആരെയും സമ്മതിക്കില്ല. ഇതു ചെയ്ത ആളുകളെയെല്ലാം തനിക്ക് അറിയാമെന്നും’ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പലരും തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ ആരോപിച്ചിരുന്നു. ഈശ്വരവിശ്വാസിയായ തനിക്കെതിരെ പലതും പ്രയോഗിച്ചു. തന്നെ തോൽപ്പിക്കാൻ കൂടോത്രം വരെ ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post