ന്യൂഡൽഹി: വാർത്താ സമ്മേളനം നടത്താൻ മടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും നിഷ്പക്ഷരല്ലെന്നും അതുകൊണ്ടാണ് താൻ വാർത്താ സമ്മേളനം നടത്താത്തതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻറിൽ മറുപടി നൽകാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് അവരവരുടേതായ താത്പര്യങ്ങളാണുള്ളത്. മാദ്ധ്യമങ്ങൾ ഇന്ന് കക്ഷിതാത്പര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താത്പര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങൾക്ക് അറിയാം. മുൻകാലങ്ങളിൽ മാദ്ധ്യമങ്ങൾക്ക് മുഖമുണ്ടായിരുന്നില്ല. ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദർശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ.
പ്രകടനങ്ങൾക്ക് പ്രാധാന്യമില്ലാത്ത മാദ്ധ്യമങ്ങളിൽ മാത്രം ശ്രദ്ധയൂന്നുന്ന ഒരു സംസ്‌ക്കാരം ഇപ്പോൾ രൂപപ്പെട്ടു വന്നിട്ടുണ്ട്. എന്നാൽ ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഓരോ പാവപ്പെട്ടവന്റേയും വീട്ടിലും എത്തേണ്ടതുണ്ട്. പാർലമെന്റിലിരുന്ന് റിബൺ മുറിച്ചാലും എനിക്ക് ശ്രദ്ധ ലഭിക്കും. എന്നാൽ ഒരു ചെറിയ പ്രജക്ടിനായാലും ജാർഖണ്ഡലെ ഒരുൾഗ്രാമത്തിൽ നേരിട്ട് പോകാനാണ് ഞാൻ താൽപര്യപ്പെടുന്നത്’ ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങുന്ന ഒരു സംസ്‌ക്കാരം താൻ കൊണ്ടു വന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post