കര്‍ത്തപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ നിയോഗിച്ച പ്രതിനിധി സംഘത്തില്‍ ഖാലിസ്ഥാന്‍ വിഘടനവാദി നേതാക്കളും . ഇതില്‍ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറെ വിളിച്ചു വരുത്തി ഇന്ത്യയുടെ ആശങ്ക അറിയിച്ചു . പ്രതിഷേധസൂചകമായി ഏപ്രില്‍ രണ്ടിന് നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറി .
കഴിഞ്ഞ നവംബറിലാണ് സിക്ക് മതവിശ്വാസികളുടെ ആത്മീയാചാര്യനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊളളുന്ന കര്‍ത്താപൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് ഇടനാഴി സ്ഥാപിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി തീരുമാനിച്ചത്.
കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യ ആരാഞ്ഞു . കര്‍ത്തപൂര്‍ ഇടനാഴിയുടെ അടിസ്ഥാന സൗകര്യം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട അടിസ്ഥാനസൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് പാക്കിസ്ഥാനുമായി ഇന്ത്യ അട്ടാരിയില്‍ ചര്‍ച്ച നടത്തിയിരുന്നു . ഈ യോഗത്തില്‍ ഇന്ത്യ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു . ഇതിന്മേലുള്ള നിലപാടാണ് ഇന്ത്യ പാക്കിസ്ഥാനോട് ആരാഞ്ഞത് .
കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട നടപടിക്രമം തീരുമാനിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഏപ്രില്‍ രണ്ടിന് വീണ്ടും യോഗം ചേരാനായിരുന്നു ധാരണ . എന്നാല്‍ ഇപ്പോഴത്തെ മാറിയ സാഹചര്യത്തില്‍ നിശ്ചയിച്ചപ്രകാരം ചര്‍ച്ച നടക്കാനുള്ള സാധ്യത കുറവാണ് എന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
കര്‍ത്താപൂര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കണം എന്നത് ഇന്ത്യയിലെ വിശ്വാസികളുടെ ഏറെനാളത്തെ ആവശ്യമാണ് . അവര്‍ക്ക് സുരക്ഷിതമായ സന്ദര്‍ശനം നടത്താന്‍ പര്യാപ്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി .
Discussion about this post