സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം.രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ കത്ത്.സുരക്ഷാ മേഖലകള്‍ അടിയന്തിരമായി രേഖപ്പെടുത്തി വിജ്ഞാപനമിറക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേ സമയം സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പോകുന്ന ഡ്രോണുകള്‍ വെടിവെച്ചിടാനും കേന്ദ്രം നിര്‍ദേശം.എയര്ഫോഴ്സ്, പോലീസ് എന്നിവര്‍ ഏകോപിച്ച് പ്രവര്ത്തിക്കണം.അതുപൊലെ സെക്രട്ടറിയേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, എന്നിവ റെഡ് സോണില്‍
ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം.ഇന്ത്യന് എയര്‍ഫോഴ്സിനാണ് ഇതിന്റെ ചുമതല.അതിനായി അഞ്ചംഗ ഏകോപന സമിതിയെ ചുമതലപ്പെടുത്തണമെന്നും പറയുന്നു.
Discussion about this post