മനോഹര്‍ പരീക്കറുടെ മക്കളായ ഉത്പല്‍ പരീക്കറും അഭിജിത് പരീക്കറും സജീവരാഷ്ട്രീയത്തിലേക്ക് . ശനിയാഴ്ച ഇത് സംബന്ധിച്ച സൂചനകള്‍ ഇരുവരും നല്കി . രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാജ്യസേവനമാണ് ലക്ഷ്യമിടുന്നതെന്ന് ഉത്പലും അഭിജിത്തും വ്യക്തമാക്കി .
പാന്‍ക്രിയാസ് അര്‍ബുദത്തെ തുടര്‍ന്ന് വളരെകാലം ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17 നാണ് അന്തരിച്ചത് . മരണ ശേഷം മക്കളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു .
അച്ഛന്റെ മരണം കുടുംബത്തില്‍ നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയതെങ്കിലും അതിലേറെ നഷ്ടം നാടിനുണ്ടായതായി ജനങ്ങള്‍ അയച്ച സന്ദേശങ്ങളില്‍ നിന്നും കത്തുകളില്‍ നിന്നും മനസിലായതായി ഇരുവരും പറഞ്ഞു . പരീക്കറുടെ രോഗാവസ്ഥയില്‍ എല്ലാ പിന്തുണയും സഹായവും നല്കിയ പ്രധാനമന്ത്രിയ്ക്ക് ഇരുവരും നന്ദി അറിയിച്ചു .
രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ചുള്ള സ്ഥിതീകരണവുമായി ഇരുവരും രംഗത്ത് എത്തിയതോടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചേക്കും എന്നാണു റിപ്പോര്‍ട്ട് .
Discussion about this post