ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ്‌തോമസ് മത്സരിക്കില്ല.രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ മറ്റാരെയും സ്ഥാനാര്‍ത്ഥിയാക്കില്ല എന്നാണ് കിഴക്കമ്പലം ട്വന്റി ട്വന്റിയുടെ തീരുമാനം.
ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വന്റി ട്വന്റിയുമായി ഇത് സംബന്ധിച്ച് ജേക്കബ് തോമസ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അഴിമതിക്ക് എതിരെ പോരാടുന്നതിനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു ജേക്കബ് തോമസ് വ്യക്തമാക്കിയത്. ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിക്കല്‍ എടുത്ത് മത്സരിക്കാനായിരുന്നു ജേക്കബ് തോമസ് തീരുമാനിച്ചത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
Discussion about this post