സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനാപകടങ്ങളില്‍ കൊലപ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണന്‍.
പെരുമ്പാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.
സംഘപരിവാര്‍ പ്രവര്‍ത്തകനും ഈയടുത്ത് ശബരിമല വിഷയത്തിലും സോഷ്യല്‍ മീഡിയയില്‍ സജീവവുമായിരുന്ന രഞ്ജിത്തിന്റെ ആകസ്മികമായ അപകട മരണത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അസ്വഭാവികത തോന്നിയതിനാല്‍ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രഞ്ജിത്തിന്റെ പിതാവ് ഇന്ന് പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ന്നുള്ള നടപടികള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പു നല്‍കിയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
ഇത്തരം അപകടങ്ങളില്‍ തുടര്‍ച്ചയായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നില്‍ ദുരൂഹതയുള്ളതിനാല്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നതിന് നിയമ വിധഗ്ദരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റണ്‍ നായര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന രഞ്ജിത് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. രാത്രിയില്‍ ബൈക്കിന് പിറകില്‍ കാറിടിച്ചായിരുന്നു അപകടം. കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post