പ്രിയങ്കാ ഗാന്ധിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്താണ് ലണ്ടനില്‍ വച്ച് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
അതേസമയം പ്രിയങ്കാഗാന്ധിയും റോബര്‍ട്ട് വധ്രയും ലളിത് മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ നിയമപരമായി തെറ്റില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇവര്‍ തമ്മില്‍ സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്നും കോണ്‍ഗ്രസ് വിശദീകരണം നല്കി.
Discussion about this post