ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സിപിഎം സംസ്ഥാന വ്യാപകമായി പാതയോരങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ വി.എസ്. അച്യുതാനന്ദനില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി തയാറാക്കിയ ‘എല്‍ഡിഎഫ് വരും; എല്ലാം ശരിയാകും’ പരസ്യത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വി.എസ്. അച്യൂതാനന്ദനും ഒറ്റക്കെട്ടായി നിന്നു. അതില്‍ത്തന്നെ മുന്നില്‍ നിന്നതു വിഎസും..എന്നാല്‍ വര്‍ഗീയത വീഴും വികസനം വാഴും എന്നതാണ് പുതിയ എന്ന പരസ്യത്തില് വി.എസിന് ഇടമില്ല.
വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ ബോര്‍ഡുകളില്‍ വി.എസിനെ തഴഞ്ഞ് കോടിയേരിയും പിണറായിയും മാത്രം. സിപിഎം കേരള എന്ന സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജിലും വി.എസിമെ ഒഴിവാക്കിയാണ് കവര്‍ചിത്രം.
2016 ലെ തിരഞ്ഞെടുപ്പിനു ശേഷം എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനമാണ് അദ്ദേഹത്തിനു നല്‍കിയത്
Discussion about this post