പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രനായി പുതിയ സെറ്റ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രന് 240 കേസുകളെന്ന് കാണിച്ചിട്ടുണ്ട്.
സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമനല്‍ കേസുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സഹാചര്യത്തില്‍, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് വീണ്ടും പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ 20 ക്രിമിനല്‍ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോകവേ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ശബരിമലയിലെ ആചാര ലംഘനശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് കഴിഞ്ഞ നവംബര്‍ 17ന് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റ് കേസുകള്‍ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തപ്പോഴുണ്ടായ കേസുകള്‍ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരില്‍ ആദ്യം ചുമത്തിയ കേസുകളില്‍ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല. വിവിധകേസുകളില്‍ ജാമ്യമെടുക്കാന്‍ വേണ്ടിയെന്ന പേരില്‍ സുരേന്ദ്രനെ കേരളത്തിലെ പല കോടതികളില്‍ ഹാജരാക്കി. 23 ദിവസമാണ് അദ്ദേഹത്തെ ജയിലില്‍ കിടത്തിയത്. സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post