എറണാകുളത്തിന് പുറമേ വയനാട്ടിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയ സരിത എസ് നായര്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു . എറണാകുളത്ത് മത്സരിക്കുന്നതിനായി സരിത ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വൈ.സഫിറുള്ള മുന്‍പാകെ മൂന്ന് സെറ്റ് പത്രികയാണ് സരിത സമര്‍പ്പിച്ചത് . സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സരിത മത്സരിക്കുന്നത്.
തന്റെ സ്താനാര്‍ത്ഥിത്വം കോണ്‍ഗ്രസിനെതിരായ പ്രത്യക്ഷ സമരമാണ്. സ്ത്രീവിരുദ്ധ പാര്‍ട്ടിയായ കോണ്‍ഗ്രസിന് എന്തുകൊണ്ട് വോട്ട് ചെയ്യരുത് എന്നത് മാത്രം ചൂണ്ടിക്കാട്ടിയാണ് തന്റെ പ്രചരണം മുന്നോട്ട് കൊണ്ടുപോകുകയെന്ന് സരിത വ്യക്തമാക്കുന്നു .
തനിക്കൊരു എം.പിയായി പാര്‍ലിമെന്റില്‍ എത്തണമെന്ന യാതൊരു ഉദ്ദേശവുമില്ലയെന്ന് സരിത പറഞ്ഞു . എന്നാല്‍ സ്ത്രീകള്‍ക്കായി ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസിന്റെ , പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിനായി വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കുന്നത് . രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വയനാടിനു ദേശീയ ശ്രദ്ധ കൈവരിക്കുന്നത് വഴി കേരളത്തിലെ കോണ്‍ഗ്രസ് എന്താണെന്ന് തന്റെ പ്രചരണം വഴി തുറന്ന്കാട്ടുമെന്ന് സരിത പറയുന്നു .
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ശാരീരിക – മാനസിക വിഷമങ്ങള്‍ പല തവണ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല . അത് മാത്രമല്ല ആരോപണ വിധേയരായ ആളുകളെ പാര്‍ട്ടിയുടെ തലപ്പത്ത് സ്ഥാപിക്കുകയും കോണ്‍ഗ്രസ് ചെയ്തു . ഈ കാപട്യമാണ് തുറന്നു കാട്ടാന്‍ ലക്ഷ്യമിടുന്നത് . അത് കൊണ്ടാണ് എറണാകുളത്ത് ഹൈബി ഈഡനെതിരെയും , വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെയും മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സരിത എസ് നായര്‍ വ്യക്തമാക്കി .
Discussion about this post