ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിശ്ചയിച്ച രണ്ട് മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടിയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക് . പത്രിക തള്ളിയതിനു പിന്നില്‍ രാഷ്ട്രീയ കളിയുണ്ടെന്നും എന്നാല്‍ പത്രിക തള്ളിയത് നല്ലതിന് ആണെന്നും അവര്‍ വ്യക്തമാക്കി . തനിക്കെതിരെ നടക്കുന്ന അനീതി കൂടുതല്‍ തുറന്നു കാട്ടാന്‍ ഇത് സഹായിക്കുമെന്നും . അപ്പീല്‍ തള്ളിയ നടപടിയ്ക്കെതിരെ ഇന്ന് തന്നെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സരിത വ്യക്തമാക്കി.
ജനപ്രാതിനിധ്യനിയമ പ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. നിലവില്‍ സരിതയെ സോളാര്‍ തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട് . ഇത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ തള്ളിയത് .
ഈ വിധിയ്ക്കെതിരെ സരിത സ്റ്റേ വാങ്ങിയിരുന്നു എങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ ഈ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണ് പത്രിക തള്ളുന്നതെന്നാണ് കമ്മീഷന് നല്‍കിയിരിക്കുന്ന വിശദീകരണം . എന്നാല്‍ ഉത്തരവ് വരണാധികാരിക്ക് നിശ്ചിത സമയത്തിനകം കൈമാറിയിട്ടുണ്ട് എന്നാണു സരിതയുടെ അവകാശവാദം . ഇതിനായി ഇവ കൈപ്പറ്റിയത് കാണിച്ചുകൊണ്ടുള്ള വരണാധികാരി ഒപ്പിട്ട രേഖകളും തെളിവായി ചൂണ്ടിക്കാട്ടുന്നു .
Discussion about this post