കൊച്ചി വൈറ്റിലയില്‍ ട്രെയിലറുമായി കൂട്ടിയിടിച്ച കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു . തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വൈറ്റില മേല്‍പ്പാലത്തിലായിരുന്നു അപകടം. തൃശ്ശൂര്‍ സ്വദേശിയായ അര്ജ്ജുന് മാത്രമായിരുന്നു ഉണ്ടായിരുന്നത് . ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടപ്പള്ളിയില്‍ ഇന്നും വൈറ്റില ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്ത് റെയിവേ ട്രാക്കിലേക്ക് മറിഞ്ഞത് . സമീപത്തെ ഓട്ടോ ഡ്രൈവര്‍മാറും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .
Discussion about this post