ഒളിക്യാമറ വിവാദത്തില്‍ പുകയുന്ന എം.കെ.രാഘവനെതിരെ വീണ്ടും പരാതി. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പ്രതികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് പരാതി നല്കിയിരിക്കുന്നത്.
എം.കെ.രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയുടെ വിവരങ്ങള്‍ പത്രികയില്‍ ചേര്‍ത്തിട്ടില്ല.അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറി വിവരങ്ങള്‍ മറച്ചുവെച്ചാണ് രാഘവന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നു.
29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിൻ കോയ്ക്ക് കടബാധ്യതയുണ്ട്. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്. നാമനിർദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
Discussion about this post