ഇന്ത്യന്‍ വ്യോമസേന ബലാക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന് പാക്കിസ്ഥാന് തന്നെ തെളിവ് നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. പാകിസ്ഥാന് തന്നെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് തെളിവ് നല്കി. നമ്മള് മൗനം പാലിച്ചപ്പോഴും എന്തുകൊണ്ടാണ് അവര്‍ അഞ്ചുമണിക്ക് ഉണര്‍ന്ന് ട്വീറ്റ് ചെയ്തത് പാകിസ്ഥാന് തന്നെ തെളിവ് നല്കിയിരിക്കുന്നു.
പാകിസ്ഥാനെ ആക്രമിച്ചുവെന്ന അവകാശവാദം ആദ്യം ഉന്നയിച്ചത് ഇന്ത്യയല്ല’ പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് 18 നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എഡിറ്റര്‍ എന്‍ ചീഫ് രാഹുല്‍ ജോഷിയുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുപോലുള്ള സമയത്ത് എല്ലാവരും സൈനികരുടെ മനോവീര്യം ഉയര്ത്തുന്നവിധത്തില് ഏകസ്വരത്തിലാണ് സംസാരിക്കേണ്ടതെന്നായിരുന്നതെന്നും പ്രതിപക്ഷ നിലപാടുകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തോടുള്ള കോണ്‍ഗ്രസിന്റെ ആര്‍ത്തിയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും മോദി പറഞ്ഞു. ഇവിടത്തെ പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ അതേ ഭാഷയിലാണ്. ഇത് ആശങ്കക്ക് ഇടനല്‍കുന്നതാണ്. കശ്മീരില്‍ അഫ്സ്പ പിന്‍വലിക്കുന്നത് ഇന്ത്യന്‍ സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു
ദാരിദ്ര്യ നിര്‍മാര്‍ജനവും പൗരന്മാര്ക്ക് അടിസ്ഥാന വികസന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ് യഥാര്‍ത്ഥ ദേശീയത. ”ഞാന്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാലും എന്റെ മാതൃരാജ്യം വേദനിക്കുകയാണെങ്കില്‍ പിന്നെ എങ്ങനെയാണ് എന്റെ ദേശീയതയെ ന്യായീകരിക്കാനാകുക?ഞാന്‍ വൃത്തിയുള്ള രാജ്യത്തെ നല്കാന് ശ്രമിച്ചാല്‍ അത് ദേശീയത അല്ലേ? പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കാന്‍ ശ്രമിക്കുന്നത് ദേശീയത അല്ലേ?’ ജനങ്ങള്‍ക്ക് അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായകമായ അവസരങ്ങള്‍ ഒരുക്കുന്നതാണ് എന്റെ കാഴ്ചപ്പാടില്‍ ദേശീയത. ഇതിനെ ദേശീയത എന്ന് നിര്‍വചിക്കാമെങ്കില്‍ ഞങ്ങള്‍ ദേശീയവാദികളാണ്. ഞങ്ങളുടെ ദേശീയത എന്നാല്‍ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു
റഫാല്‍ വിവാദം ഉയര്‍ത്തി കൊണ്ടു വരുന്നതിലൂടെ ബോഫോഴ്സില്‍ ഉള്‍പ്പെട്ട തന്റെ പിതാവിന് പാപമോചനം നല്‍കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രിപറയുന്നു. പ്രതിപക്ഷം അസ്വസ്ഥമാകുന്നതു പോലെ റഫാല്‍വിഷയം ഒരു വലിയ വിവാദമല്ല. ഒരാള്‍ ഒരേ നുണ തന്നെ പല സ്ഥലങ്ങളില്‍ ചെന്ന് പറയുമ്പോള്‍ അത് എല്ലായിടത്തും തിരസ്കരിക്കപ്പെടും. ഒന്നുകില്‍ അത് സുപ്രീംകോടതിയില്‍ നിന്നായിരിക്കും അല്ലെങ്കില്‍ സി.എ.ജിയില്‍ നിന്നായിരിക്കും. ചില പക്ഷപാതമില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ ബോഫോഴ്സിലെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടു വന്നിരുന്നു. എന്നാല്‍, ഇവിടെ ഒരു അടിസ്ഥാനവുമില്ലാതെയാണ് കാര്യങ്ങള്‍ പറയുന്നത്.
ന്യായ് (നീതി) നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം, അധികാരത്തിലിരുന്ന 60 വര്‍ഷക്കാലം അവര്‍ ജനങ്ങളോട് നീതി ചെയ്തിട്ടില്ലെന്ന് തുറന്നു സമ്മതിക്കലാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുസ്ലിംവോട്ടര്‍മാരുടെ പിന്തുണ മായാവതി തേടുന്നത്. ‘മായാവതിയുടെ നിരാശ മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മതേതരത്വത്തിന്റെ പതാകവാഹികളെന്ന് അവകാശപ്പെടുന്നവരുടെ മൗനം ഇക്കാര്യത്തിലുള്ള അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണെന്നും മോദി അഭിമുഖത്തില്‍ വിമര്‍ശിച്ചു.അഭിമുഖം പിന്നീട് സംപ്രേഷണം ചെയ്യും.
Discussion about this post