എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് വേണ്ടി വോട്ടഭ്യര്‍ത്ഥനയുമായി ഭാര്യ ഷീബയും മകള്‍ ഗായത്രിയും. ആറന്മുള മണ്ഡലപര്യടനത്തിന്റെ ഉദ്ഘാടനത്തിനാണ് സുരേന്ദ്രനൊപ്പം കുടുംബവും പങ്കുചേര്‍ന്നത്. പൂക്കള്‍ വിതറിയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സ്വീകരിച്ചത്.
ആറന്മുളയിലെ ഉദ്ഘാടന പരിപാടികള്‍ അവസാനിച്ചതിനുശേഷം മറ്റ് പ്രദേശങ്ങളില്‍ പോകവേയാണ് ഷീബയും മകള്‍ ഗായത്രിയും തുറന്ന വാഹനത്തില്‍ കയറിയത്. പിന്നീടുള്ള സ്വീകരണ സ്ഥലങ്ങളിലെത്തുമ്പോള്‍ മൂവരും ഒന്നിച്ചിറങ്ങി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു. കുമ്പഴ, വലഞ്ചുഴി, കല്ലറക്കടവ് വഴി നഗരങ്ങളിലും തുടര്‍ന്ന് ഓമല്ലൂര്‍, ചെന്നീര്‍ക്കര, മെഴുവേലി പഞ്ചായത്തുകളിലും സുരേന്ദ്രന് പര്യടനം നടത്തി.
Discussion about this post