ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയെ ശ്വാസകോശ അണുബാധയെത്തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോകടര്‍മാര്‍ അറിയിച്ചു. ലാമയ്ക്ക് രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധി അറിയിച്ചു .
1959 ല്‍ ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് ടിബറ്റില്‍ നിന്നും പലായനം ചെയ്യുകയും ദലൈലാമയ്ക്കും സംഘത്തിനും ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കുകയുമായിരുന്നു .
Discussion about this post