യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത് 2.4 കോടിരൂപ . കൈവശമുള്ളത് 60,000 രൂപയാണ്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോകസഭാ മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അവര്‍ ഒപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
16.59 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുണ്ട്.72.25 ലക്ഷം രൂപയുടേതാണ് പോസ്റ്റല്‍ സേവിങ്സ്, ഇന്‍ഷുറന്‍സ് പോളിസികള്‍, ദേശീയ സമ്പാദ്യ പദ്ധതി എന്നിവയിലെ നിക്ഷേപം. റിലയന്‍സ് ഹൈബ്രിഡ് ബോണ്ട് ജി അടക്കമുള്ളവയിലാണ് ഓഹരി നിക്ഷേപം
ന്യൂഡല്‍ഹിയിലെ ദേരാമാണഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 7.29 കോടി മൂല്യമുള്ള കൃഷിഭൂമിയുണ്ട് . കൂടാതെ ഇറ്റലിയില്‍ 7.5 കോടി മൂല്യമുള്ള പൈതൃകസ്വത്തിലുള്ള അവകാശവും സോണിയയ്ക്കുണ്ട് .
59.97 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ സോണിയയ്ക്കുണ്ട് . 88 കിലോ വെള്ളിയും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു . രാഹുലിന്റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങിയിട്ടുണ്ടെന്നും നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു .
Discussion about this post