കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് റാലിക്കെത്തുന്ന രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നല്‍കാത്ത മമത ബാനര്‍ജിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മമത വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
വില കുറഞ്ഞതും, ഭരണഘടനാ വിരുദ്ധവുമായ സമീപനമാണ് മമത സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ മലാക്കര്‍ പറഞ്ഞു. ഏപ്രില്‍ 14നാണ് രാഹുല്‍ റാലിയ്ക്കായി ഡാര്‍ജലിംഗില്‍ എത്തുന്നത്. റാലിയ്ക്ക് ഏപ്രില്‍ ഏഴിന് തന്നെ അനുമതി ലഭിച്ചിരുന്നുവെന്നും മലാക്കര്‍ പറഞ്ഞു.
സിലിഗുരില് ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതിയാണ് അധികൃതര്‍ തടഞ്ഞത്.
നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കൊല്‍ക്കത്തയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. അന്ന് അതെല്ലാം മൗനമായി ആസ്വദിച്ച കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയ്ക്ക് മമത നല്കിയ പണി കണ്ട് അമ്പരന്നിരിക്കുകയാണ്.
ദേശീയ തലത്തില്‍ ആവശ്യമെങ്കില്‍ മമതയുമായി സഖ്യം എന്ന നിലയില്‍ വരെ കോണ്‍ഗ്രസ് ചിന്തിക്കുന്ന ഘട്ടത്തിലാണ് മമച ബാനര്‍ജിയുടെ പ്രതികാരനടപടിയെന്നാണ് വിലയിരുത്തല്‍.
Discussion about this post